Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArcelorMittal

യു​ക്രെ​യ്നി​ൽ സ്റ്റീ​ൽ പ്ലാ​ന്‍റി​നു​നേ​രേ മി​സൈ​ലാ​ക്ര​മ​ണം; ര​ണ്ടു മ​ര​ണം

കീ​വ്: യു​ക്രെ​യ്നി​ലെ ക്രൈ​വി റി​ഹി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ല​ക്ഷ്മി മി​ത്ത​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​സ​ല​ർ മി​ത്ത​ൽ സ്റ്റീ​ൽ പ്ലാ​ന്‍റി​നു​നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​ടെ ജ​ന്മ​നാ​ടാ​യ ക്രൈ​വി റി​ഹി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ർ​സ​ല​ർ മി​ത്ത​ൽ പ്ലാ​ന്‍റ്. ആ​ക്ര​മ​ണ​ത്തി​ൽ പ്ലാ​ന്‍റി​ലെ പ്ര​ധാ​ന വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ബ്ലാ​സ്റ്റ് ഫ​ർ​ണ​സു​ക​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. റ​ഷ്യ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി യു​ക്രെ​യ്ൻ ന​ട​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് റ​ഷ്യ മി​സൈ​ൽ​വ​ർ​ഷം ന​ട​ത്തി​യ​ത്.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ല​ക്ഷ്മി എ​ൻ. മി​ത്ത​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​സ​ല​ർ മി​ത്ത​ൽ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്റ്റീ​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​ണ്. 2006ൽ ​മി​ത്ത​ൽ സ്റ്റീ​ൽ യൂ​റോ​പ്യ​ൻ വ്യ​വ​സാ​യ ഭീ​മ​നാ​യ ആ​ർ​സ​ല​റു​മാ​യി ല​യി​ച്ച​തോ​ടെ​യാ​ണ് ആ​ർ​സ​ല​ർ മി​ത്ത​ൽ രൂ​പം​കൊ​ണ്ട​ത്.

Latest News

Corehub Up